ഓപ്പറേഷൻ തൂഫാൻ ലഹരിക്കെതിരെ ഗോളടിച്ച് ആയിരം വിദ്യാർത്ഥികൾ



മഞ്ചേരി: ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി മഞ്ചേരി മഞ്ഞപ്പറ്റ ഐസിഎസ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾ വൺ മില്യൺ ഗോൾ ചലഞ്ച് സംഘടിപ്പിച്ചു. പദ്ധതി പ്രിൻസിപ്പൽ അബ്ദുൽ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സൈനുദ്ദീൻ ലത്തീഫി, മുഹമ്മദ് ശമീർ, സൈനുൽ ആബിദ്, അബ്ദുൽ നാസർ തുടങ്ങിയവർ സംസാരിച്ചു. ആയിരത്തിലധികം വരുന്ന വിദ്യാർഥികൾ ഗോളടിച്ച് പദ്ധതിയുടെ ഭാഗമായി. സ്കൂളിനെ ലഹരി വിമുക്ത വിദ്യാലയമായി പ്രഖ്യാപിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞക്ക് അൻഹ ഫാത്തിമ നേതൃത്വം നൽകുകയും ചെയ്തു.



ചിത്രം: ഓപ്പറേഷൻ തൂഫാനിൻ്റെ ഭാഗമായി മഞ്ഞപ്പറ്റ ഐസിഎസ് സ്കൂളിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച വൻ മില്യൺ ഗോൾ ചലഞ്ച്.

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top