മികച്ച ഇന്ത്യൻ ഫുട്ബോൾ യുവതാരമായി മഞ്ചേരി സ്വദേശി മുഹമ്മദ് സനാൻ..


ജാംഷഡ്പൂർ എഫ്സിയുടെ മുന്നേറ്റ നിരയിലെ മലയാളി താരം കെ.മുഹമ്മദ് സനാൻ എഫ്പിഎഐയുടെ  ഈ വർഷത്തെ മികച്ച ഇന്ത്യൻ യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടു.കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഫുട്ബോളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ താരം പുരസ്കാരം ഏറ്റുവാങ്ങി.

മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് കാരക്കുന്ന് സ്വദേശിയായ സനാൻ, മഞ്ചേരിയിലെ 'ക്ലബ് ഓഫ് ജൂനിയർ' അക്കാദമിയിൽ പരിശീലകൻ അഫ്സൽ ജവാദിന് കീഴിലാണ് പ്രാദേശിക തലത്തിൽ വളർന്നത്.

12-ാം വയസ്സിൽ മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ യങ് ചാമ്പ്സ് അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഹെഡ് കോച്ച് അരാട്ട ഇസുമിയുടെ കീഴിൽ 7 വർഷത്തെ പരിശീലനത്തിനിടെ റയൽ മാഡ്രിഡ്, ആഴ്സനൽ, ചെൽസി തുടങ്ങിയ വമ്പൻ ക്ലബ്ബുകളുടെ ജൂനിയർ ടീമുകൾക്കെതിരെ കളിച്ചു.

​2022-ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സംഘടിപ്പിച്ച നെക്സ്റ്റ് ജനറേഷൻ കപ്പിലെ മികച്ച പ്രകടനമാണ് സനാനെ ജാംഷഡ്പൂർ എഫ്സിയിലെത്തിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ  ജാംഷഡ്പൂരിനായി നടത്തിയ മിന്നും പ്രകടനങ്ങളുടെ കരുത്തിൽ 20-ാം വയസ്സിൽ ഇന്ത്യൻ ദേശീയ ടീമിന്റെ നീലക്കുപ്പായത്തിലും താരം അരങ്ങേറ്റം കുറിച്ചു.

മഞ്ചേരി കാരക്കുന്ന് കുണ്ടോയി ഷൗക്കത്ത്-റജീന ദമ്പതികളുടെ മകനാണ് സനാൻ.


Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top