കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സി.പി രാധാൃഷ്ണന് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഇന്ന് (ഒക്ടോബര്‍ 16) വൈകീട്ട് നാല് മണിക്ക് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതിയെ കേരള ഗവർണർ ആർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സ്വീകരിച്ചു.
വിമാനത്താവളത്തിൽ നടന്ന സ്വീകരണച്ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഉത്തരമേഖലാ ഐ.ജിയുടെ ചുമതല വഹിക്കുന്ന തൃശൂര്‍ റേഞ്ച് ഡി.ഐ.ജി ടി. നാരായണന്‍, മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ അരവിന്ദ് ബി.എസ്, കൊണ്ടോട്ടി നഗരസഭാ അധ്യക്ഷൻ മമ്മദിഷ യു.കെ തുടങ്ങിയവർ സംബന്ധിച്ചു.
