മണ്ഡലകാലത്തെ വരവേൽക്കാൻ ശുചീകരണ പ്രവർത്തനങ്ങളുമായി മഞ്ചേരി നഗരസഭ



മഞ്ചേരി: മണ്ഡലകാലത്തെ വരവേൽക്കാൻ ശുചീകരണ പ്രവർത്തനങ്ങളുമായി മഞ്ചേരി നഗരസഭ.'നിർമലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിൻറെ' ഭാഗമായാണ്  'മണ്ഡലകാല ശുചീകരണ യജ്ഞം 2026' ന് തുടക്കം കുറിച്ചത്. മുനിസിപ്പൽതല ഉദ്ഘാടനം കാളികാവ് ക്ഷേത്ര പരിസരത്ത് നഗരസഭ ചെയർപേഴ്സൻ വല്ലാഞ്ചിറ അബ്ദുൽ മജീദ് നിർവഹിച്ചു.  മണ്ഡലകാലത്തോടനുബന്ധിച്ച് നഗരസഭയിലെ വിവിധ വാർഡുകളിലെ ക്ഷേത്ര പരിസരങ്ങളും അനുബന്ധ പ്രദേശങ്ങളും ശുചീകരിച്ച് ഭക്തജനങ്ങൾക്കും പൊതുജനങ്ങൾക്കും ശുചിത്വപൂർണ്ണമായ അന്തരീക്ഷം ഉറപ്പുവരുത്തുകയാണ് ഈ യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്.

വൈസ് ചെയർപേഴ്സൻ അഡ്വ.ബീന ജോസഫ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ റിസ് വാന സാദിഖ് കൂളമഠത്തിൽ, കെ.പി. ഉമ്മർ, കൗൺസിലർമാരായ ഫാത്തിമ തസ്നി, യു.ശ്രീകാന്ത്, അഡ്വ.എ.പി. മുഹമ്മദ് ഇസ്മായീൽ, പി.എം. അബ്ദുൽ നാസർ, വല്ലാഞ്ചിറ ബുഷ്റാബി, ജയശ്രീ ശങ്കരൻ, ഫവാസ് കുരിക്കള്‍, എം. മുജീബ് റഹ്മാൻ, ഫാത്തിമ സുഹ്റ, പി.നിശാന്ത്, ഇ. നഹീമ, ഷാക്കിറ ലത്തീഫ്, സുഷിത പ്രകാശ്, സബാന സലീം, എൻ.കെ. അബ്ദുറഹ്മാൻ,  ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഹുസൈൻ മേച്ചേരി, ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ മാനേജിങ് ട്രസ്റ്റി പി.സതീഷ് കുമാർ, ട്രസ്റ്റി സി.കൃഷ്ണകുമാർ, ക്ഷേത്രം മാനേജർ കെ.പി. മുരളീധരൻ, എം.പി. വിനീഷ് എന്നിവർ സംസാരിച്ചു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ.ടി. ഷാജു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ  റിൽജു മോഹൻ, സി. രതീഷ്,  ഒ.എസ്. പ്രിയ, പി. ജംസി, പി.സി. ശാമിൽ, നിഷാന നസ്റിൻ, ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ പി.എം. സ്നേഹ, ശുചീകരണ വിഭാഗം ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവർ നേതൃത്വം നൽകി.


Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top