മഞ്ചേരി: സമസ്ത സെൻ്റിനറിയുടെ ഭാഗമായി മഞ്ചേരി ഈസ്റ്റ് സോൺ സെൻ്റിനറി കോൺക്ലൈവ് എലമ്പ്ര സിറാജുൽ ഉലൂം കാമ്പസിൽ വെച്ച് പ്രൗഢമായി. സമസ്ത കേന്ദ്ര മുശാവറ അംഗം പിഎസ്‌കെ മൊയ്തു ബാഖവി മാടവന കോൺക്ലൈവ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എസ്വൈഎസ് സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് ഫാറൂഖ് നഈമി വിഷയാവതരണം നടത്തി. എംഎം ഇബ്രാഹിം, ബാപ്പുട്ടി ദാരിമി എടക്കര, അബ്ദുൽ അസീസ് സഖാഫി എലമ്പ്ര, ബഷീർ മാസ്റ്റർ ചെല്ലക്കൊടി, സികെ ഹസൈനാർ സഖാഫി കുട്ടശ്ശേരി, സിറാജുദ്ദീൻ കിടങ്ങയം, ടിഎം ശുഹൈബ് ആനക്കയം തുടങ്ങിയ സംസ്ഥാന ജില്ല നേതാക്കൾ സംസാരിച്ചു.
ചിത്രം: മഞ്ചേരി ഈസ്റ്റ് സോൺ സെൻ്റിനറി കോൺക്ലൈവ് സമസ്ത കേന്ദ്ര മുശാവറ അംഗം പിഎസ്‌കെ മൊയ്തു ബാഖവി മാടവന ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
