മഞ്ചേരി: എൻപതാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ആയിരം കുട്ടികൾ ഒരുമിച്ച് നിന്ന് സ്വാതന്ത്ര ചക്രമൊരുക്കി മഞ്ഞപ്പറ്റ ഐസിഎസ് സ്കൂൾ. പതാകയുടെ നിറത്തിലുള്ള തൊപ്പികളും ബലൂണുകളും ചക്രത്തിൻ്റെ ഭംഗി മാറ്റുകൂട്ടി. സ്കൂൾ മാനേജർ മമ്മൂ ഹാജി പതാക ഉയർത്തി. പ്രിൻസിപ്പൽ അബ്ദുൽ അസീസ്, സൈനുൽ ആബിദ്, സൈനുദ്ദീൻ ലത്തീഫി, ശമീർ, അബ്ദു നാസർ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ലീഡർ ഫർസീൻ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്വാതന്ത്ര ദിനത്തിൻ്റെ ഭാഗമായി മധുര വിതരണം, ക്വിസ് കോമ്പറ്റീഷൻ തുടങ്ങി വിവിധ പരിപാടികളാണ് സ്കൂളിൽ നടന്നത്.
