നിലമ്പൂർ നോർത്ത് ഡിവിഷനിലെ രണ്ട് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ

നിലമ്പൂർ: വനം സംരക്ഷണത്തിലും വന്യജീവി ദൗത്യങ്ങളിലും മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച നിലമ്പൂർ നോർത്ത് ഡിവിഷനിലെ രണ്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർക്ക് സംസ്ഥാന സർക്കാരിന്റെ പരമോന്നത അംഗീകാരമായ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള ഫോറസ്റ്റ് മെഡൽ ലഭിച്ചു. 

നിലമ്പൂർ നോർത്ത് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർമാരായ മുനീർ കുട്ടശ്ശേരി, ഡി വിനോദ്. എന്നിവർക്കാണ് അംഗീകാരം ലഭിച്ചത്.


വനം വകുപ്പിലെ ഉദ്യോഗസ്ഥരുടെ സേവന മികവിനെ ആദരിക്കുന്നതിനായി നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് ഈ മെഡൽ.

നിലമ്പൂർ നോർത്ത് ഡിവിഷൻ, എടവണ്ണ റെയ്ഞ്ച്, കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) * അബ്ദുൽ മുനീർ കുട്ടശ്ശേരി

അന്യാധീനപ്പെട്ട വനം തിരിച്ചുപിടിക്കാൻ മുഖ്യ പങ്കു വഹിച്ചതിനാണ് അംഗീകാരം ലഭിച്ചത്.

എടവണ്ണ റെയ്ഞ്ചിന് കീഴിൽ വർഷങ്ങളായി അന്യാധീനപ്പെട്ടുകിടന്നിരുന്ന വനഭൂമി റവന്യൂ വകുപ്പിന്റെ സഹകരണത്തോടെ സംയുക്ത സർവ്വേ നടത്തി കണ്ടെത്തുകയും, നിയമപരമായ നടപടികൾ പൂർത്തിയാക്കി വനം വകുപ്പിലേക്ക് തിരിച്ചുപിടിക്കുകയും ചെയ്തതിലെ മുഖ്യപങ്കാളിത്തമാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. വനം കൈയേറ്റത്തിനെതിരായ പോരാട്ടത്തിൽ അദ്ദേഹം കാണിച്ച ആത്മാർത്ഥതയും കഠിനാധ്വാനവും ശ്രദ്ധേയമായി.


നിലമ്പൂർ നോർത്ത് ഡിവിഷൻ, വഴിക്കടവ് റെയ്ഞ്ച്, പോത്തുകൽ ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഡി വിനോദ് ജനവാസ കേന്ദ്രത്തിലെത്തിയ കടുവയെ പിടികൂടിയതിന് നേതൃത്വം നൽകിയതിനാണ് മെഡലിന് അർഹനായത്. 

അയൽ ഡിവിഷനായ നിലമ്പൂർ സൗത്ത് ഡിവിഷൻ, കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ജനവാസ മേഖലയിൽ ഭീതി സൃഷ്ടിച്ചെത്തിയ കടുവയെ ജനങ്ങൾക്ക് ഒരു അപകടവും കൂടാതെ സുരക്ഷിതമായി പിടികൂടുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. 

രണ്ട് ഉദ്യോഗസ്ഥരുടെയും നേട്ടം നിലമ്പൂർ വനമേഖലക്ക് മുഴുവൻ അഭിമാനമാണ്. പ്രകൃതിയെയും മനുഷ്യജീവനെയും ഒരുപോലെ സംരക്ഷിക്കുന്ന വനംവകുപ്പ് ജീവനക്കാരുടെ കഠിനാധ്വാനത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയാണിത്.

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top